കൊല്ലം: രാജ്യാന്തര വിപണിയില്‍ മൂന്ന് കോടി രൂപ വില വരുന്ന ഹാഷീഷുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍. വൈശാഖ് എന്ന് വിളിക്കുന്ന സുബിനാണ് കരുനാഗപ്പള്ളി എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയില്‍ കുടുങ്ങിയത്.
ഇന്ന് രാവിലെ 11ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തുനിന്നാണ് വൈശാഖിനെ പോലീസ് പിടികൂടിയത്. കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി മരുന്ന് കടത്തുന്ന ശൃംഖലയിലെ കണ്ണിയാണ് പിടിയിലായ വൈശാഖെന്ന് പൊലീസ് പറയുന്നു.
ഒഡീഷ, ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ നിന്ന് ആഡംബരക്കാറുകളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സംഘം ഹാഷീഷ് ഓയില്‍ കടത്തുന്നത്. കരുനാഗപ്പള്ളി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മയക്കു മരുന്ന് വ്യാപകമാകുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വൈശാഖിനെ ചോദ്യം ചെയ്തു വരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: