ശ്യാമപ്രസാദിന്റെ 'ഇവിടെ'

Saturday 25 October 2014 9:18 pm IST

ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ഇവിടെ യില്‍ പൃഥ്വിരാജ് നായകന്‍.  ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ഭാവനയാണ് ചിത്രത്തില്‍ നായിക. നിവിന്‍ പോളിയും നായകതുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവംബര്‍ 15-ന് ചിത്രീകരണം തുടങ്ങുന്ന തന്റെ ആദ്യ ബിഗ് ബഡ്ജറ്റ് റൊമാന്റ്ക്ക് ക്രൈം ത്രീല്ലര്‍ പൂര്‍ണ്ണമായും അമേരിക്കയിലായിരിക്കും ചിത്രീകരിക്കുകയെന്ന് സംവിധായകന്‍ പറഞ്ഞു. അഭിനേതാക്കളുടെ അഭിനയ മികവ് മുഴുവന്‍ പുറത്തു കൊണ്ടുവരുവാന്‍ പരാമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക്, ന്യുജേഴ്‌സി, എന്നിവിടങ്ങളില്‍ ചിത്രീകരണം നടത്തുന്ന 'ഇവിടെ'യുടെ അണിയണ പ്രവര്‍ത്തകര്‍ കൂടുതലും ഹോളിവുഡില്‍ നിന്നുള്ളവരാണ്. അജു വര്‍ഗീസ്, തമിഴ്‌നടന്‍ വൈ.ജി. മഹേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അജയന്‍ വേണുഗോപാലാണ് ഇവിടെയുടെ തിരക്കഥാകൃത്ത്. 1.5 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന ചിത്രത്തില്‍ അറ്റ്‌ലാന്റയിലെ പോലീസ് ഓഫീസറായാണ് പ്രിഥ്വിരാജ് വേഷമിടുന്നത്. ധാത്രി ആയുര്‍വേദിക്‌സിന്റെ ഉടമ ഡോ. സജി കുമാര്‍ 'ധാര്‍മ്മിക്' ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'ഇവിടെ' യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണന്‍ സേതുകുമാറാണ്. 2015 ഫെബ്രുവരിയില്‍  ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് നിര്‍മ്മാവ് പറഞ്ഞു. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.