ഹിന്ദു സമൂഹത്തെ അപമാനിച്ച ജനപ്രതിനിധികള്‍ മാപ്പു പറയണം: ഹിന്ദു ഐക്യവേദി

Saturday 25 October 2014 10:43 pm IST

മുണ്ടക്കയം: ഹിന്ദു സമൂഹത്തെ അപമാനിച്ച ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയില്‍ മല്‍സ്യമാര്‍ക്കറ്റ് സ്ഥാപിക്കാനുളള പഞ്ചായത്ത് നീക്കത്തിനെതിരെ ഹിന്ദു സമൂഹം ഒരുമിച്ചപ്പോള്‍ അത് മല്‍സ്യ വ്യാപാരികളുടെ പണം കൈപ്പറ്റിയാണന്ന കാഞ്ഞിരപ്പളളി ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ എന്നിവരുടെ പ്രസ്താവന ഹൈന്ദവ സമൂഹത്തോടുളള വെല്ലുവിളിയാണ്. ധാര്‍ഷ്ട്യം നിറഞ്ഞ ഭരണകര്‍ത്താക്ക ള്‍ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കും. മതവിവേചനം കാട്ടുന്ന ഇവര്‍ ഹിന്ദുക്കളുടേതുകൂടിയായ പ്രസിഡന്റമാരാണ് എന്നത് മറക്കരുത്. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് പതിനൊന്നേക്കര്‍ ഭൂമിയുണ്ടായിരുന്നിടത്ത് ഇന്നിപ്പോള്‍ മൂന്നേക്കറായി ചുരുങ്ങിയതിനു പിന്നില്‍ കൈയ്യേറ്റമാണ്. ഈ കയ്യേറ്റങ്ങളെയൊക്കെ സാധൂകരിക്കുന്ന നിലപാടാണ് മുണ്ടക്കയം പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് ബസ്സ്റ്റാന്‍ഡിനുളളിലൂടെയുളള നടപ്പുവഴി പഞ്ചായത്തിന്റെ ഔദാര്യമല്ല. ക്ഷേത്രഭൂമിയിലേക്ക് വഴി നിര്‍മിച്ചു തരാന്‍ ബാധ്യസ്തരായവര്‍ വഴിമുടക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ക്ഷേത്രത്തിനെതിരെ വെല്ലുവിളി നടത്തുന്ന ജനപ്രതിനിധികള്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ല. ക്ഷേത്ര ഉപദേശക സമിതിയും പഞ്ചായത്തും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ മതസൗഹാര്‍ദം തകരുമെന്നത് എന്തടിസ്ഥാനത്തിലാണ്. തര്‍ക്കം പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തര്‍ക്കമുണ്ടാക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിശ്വാസികള്‍ നടത്തിയ പ്രതിഷേധം പാര്‍ട്ടി വളര്‍ത്താനാണന്ന പ്രചരണം വിശ്വാസികള്‍ പുച്ഛിച്ചു തളളുകയാണ്. ഭക്തജനങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തെ വിലകുറച്ചു കാണുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഹിന്ദുവിരുദ്ധ നടപടിഎന്തു വിലകൊടുത്തും നേരിടും. മുമ്പ് നടന്ന കൈയ്യേറ്റങ്ങളെ മറയാക്കി ക്ഷേത്രഭൂമി കൈയ്യേറാന്‍ ആരെയും അനുവദിക്കില്ല. വൈരാഗ്യ ബുദ്ധിയോടെ ആരൊക്കെയോ തൃപ്തിപ്പെടുത്താനായുള്ള പഞ്ചായത്തിന്റെ നീക്കം അപലപനീയമാണ്. തങ്ങള്‍ ചെയ്യുന്ന സമരത്തില്‍ വിവിധ ഹിന്ദു സംഘടനകളുടെ സഹകരണത്തോടെയാണ്. ഇതില്‍ രാഷ്ട്രീയത്തിന്റെ നിറമില്ലന്നും വിജയം കൈവരിക്കുന്നതിനായി ശക്തമായ പോരാട്ടം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളായ എന്‍. ബാബു, വി.ആര്‍. രവീന്ദ്രന്‍, പി.എസ്. മോഹന്‍ദാസ്, രമേശ് കൃഷ്ണന്‍, സുനില്‍ ടി. രാജ്, കുഞ്ഞുമോന്‍ വെണ്‍മാന്തറ, ശശി പച്ചിലമറ്റം, ചോറ്റി കണ്ണന്‍, സി.സി. മോഹനന്‍,ആര്‍.സി. നായര്‍, എം.ടി. ഗോപാലകൃഷ്ണന്‍,സി.കെ. അനില്‍, പി.ആര്‍. ജയകുമാര്‍, എ.കെ. രാജപ്പന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.