പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ സൈന നെവാള്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ ചൈനയുടെ ഷിസിയാന്‍ വാങ് സൈനയുടെ വഴിമുടക്കി, സ്കോര്‍: 19-21, 21-19, 15-21. വാശിയേറിയ മത്സരം ഒരു മണിക്കൂറും പത്തു മിനിറ്റും നീണ്ടുനിന്നു.
ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടാം ഗെയിം പിടിച്ചെടുത്ത് ശക്തമായ തിരിച്ചുവരവ് നടത്തി. നിര്‍ണായക മൂന്നാം ഗെയിമിലും എതിരാളിക്കുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ സൈനയ്ക്കു സാധിച്ചു. പക്ഷേ, അവസാന നിമിഷങ്ങളില്‍ സൈനയുടെ പിടി അയഞ്ഞതോടെ വാങ് സെമിയിലേക്കു കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: