ഓസീസ് തോല്‍വിപ്പേടിയില്‍

Sunday 26 October 2014 12:18 am IST

ദുബായ്: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പരാജയഭീതിയില്‍. 438 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ കങ്കാരുപ്പട നാലാം ദിനം 4ന് 59 എന്ന നിലയില്‍. ജയിക്കാന്‍ ഓസീസിന് 379 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിംഗ്‌സില്‍ 151 റണ്‍സിന്റെ ലീഡ് നേടിയ പാക് പട രണ്ടാം വട്ടത്തില്‍ 2ന് 286 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. അഹമ്മദ് ഷെഹ്‌സാദും (131) യൂനിസ് ഖാനും (103 നോട്ടൗട്ട്) സെഞ്ച്വറികള്‍ കുറിച്ചു. പാക്കിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി യൂനിസിന് (26) സ്വന്തം. ഇന്‍സമാം ഉല്‍ ഹക്കിന്റെ (25) നേട്ടത്തെയാണ് യൂനിസ് മറികടന്നത്. സ്‌കോര്‍: പാക്കിസ്ഥാന്‍-454, 2ന് 286 ഡിക്ല. ഓസീസ്- 303, 4ന് 59.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.