തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇന്ന് രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് മൂന്നരക്കിലോ സ്വര്‍ണം പിടികൂടിയത്.
മലപ്പുറം സ്വദേശി ഇബ്രാഹിം കുട്ടി എന്നയാളുടെ കൈയ്യില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കമ്പ്യൂട്ടറിന്റെ സിപിയുവില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം എത്തിച്ചത്.രാവിലെ ദുബായില്‍ നിന്നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ഇയാള്‍.
ഒരാഴ്ച മുമ്പും തിരുനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഈ വര്‍ഷം ആകെ 56 കിലോ ഗ്രാം സ്വര്‍ണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസും എയര്‍പോര്‍ട്ട് അധികൃതരും ചേര്‍ന്ന് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: