അസാമില്‍ ബസ് അപകടം; ഒമ്പത് മരണം

Sunday 26 October 2014 4:10 pm IST

ഗോഹട്ടി: അസാമിലെ നഗാവോനില്‍ ബസ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു. അപകടത്തില്‍ 24 പേര്‍ക്കു പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ലഖിംപൂരില്‍ നിന്നും ഗുവാഹത്തിയിലേക്ക് പുറപ്പെട്ട അസം സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെടുമ്പോള്‍ 33 പേരാണ് ബസ്സിലുണ്ടായിരുന്നത്. അമിത വേഗതയിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നതെന്ന്് ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.