കാലിക്കറ്റ് സര്‍വകലാശാല പ്രശ്‌നങ്ങള്‍ പരിഹരിക്കും: വിസി

Sunday 26 October 2014 4:07 pm IST

തേഞ്ഞിപ്പാലം:  കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണുമെന്ന് വൈസ് ചാന്‍സിലര്‍ അബ്ദുള്‍ സലാം. നേരത്തെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വിസി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഹോസ്റ്റല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഞ്ചാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ പ്രതിനിധികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാക്കുമെന്ന് വിസി പ്രസ്താവന നടത്തിയത്. വിദ്യാര്‍ഥി സമരത്തെകുറിച്ചു വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നില്ല. നാളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ഹൗസ് ഹോസ്റ്റല്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മെസ് അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു എസ്എഫ്‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.