കൊച്ചി: എറണാകുളം ജില്ലാ പോലീസ് സഹകരണ സംഘത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ ആലുവ എസ്ഐക്ക് സസ്പെന്ഷന്. എസ്ഐ പെരുമ്പാവൂര്‍ സ്വദേശി മക്കാറാണ് തട്ടിപ്പ് നടത്തിയത്. അഞ്ച് തവണയായി രണ്ട് ലക്ഷത്തി നാല്‍പ്പത്തി മൂവായിരം രൂപ ഇയാള്‍ വായ്പയെടുത്തു.
കഴിഞ്ഞ ദിവസം തൃശൂരില്‍ അറസ്റ്റിലായ മുക്കുപണ്ടം കേസിലെ പ്രതികള്‍ നല്കിയ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. തട്ടിപ്പുകേസില്‍ പോലീസ് സഹകരണ സംഘം അധികൃതര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: