ഓരോ പ്രയത്നത്തിനും ഓരോ ലക്ഷ്യമുണ്ടാകേണ്ടതുണ്ട്. ഒരു പ്രേരണയുണ്ടാകേണ്ടതുണ്ട്. ഉന്നതലക്ഷ്യം പ്രാപിക്കാനും നിന്നെ ഏല്‍പ്പിച്ച ജോലി കുറ്റമറ്റതാക്കാനും ഒരു പ്രചോദനം! പരിപൂര്‍ണ്ണവും ദോഷരഹിതവും ആയ ഏതു ജോലിയും ഭഗവാനാണ്! അതുകൊണ്ട് ഭഗവാന് തന്നെയാണ് പ്രേരണ നല്‍കുന്നത്.
ഭഗവാന് തന്നെ നിന്റെ പ്രേരണയാകുമ്പോള്‍ നീ ചെയ്യുന്ന ഓരോ ജോലിയും ആരാധനയാണ്. ഈ യത്നം പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയമാണ് നിന്റെ സാധന. അതിന്റെ ഉള്ളില്‍ നീ നിറയ്ക്കുന്ന പ്രേമമാണ് നിന്റെ ഭക്തി. നിന്റെ സാധന തന്നെയാണ് നിന്റെ ഭക്തി.
നിന്റെ ഭക്തിയും നിന്നെ ഏല്‍പ്പിച്ച ജോലിയെ അംഗീകരിക്കുന്നതും കൂടെ ചേര്‍ന്ന് ഈശ്വരസങ്കല്പത്തില് മാത്രം കേന്ദ്രീകൃതമാകുമ്പോള്‍ ഭഗവാന്റെ കൃപയാല്‍ നിന്റെ യത്നം സഫലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: