സ്‌കന്ദഷഷ്ഠിക്ക് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഒരുങ്ങി

Sunday 26 October 2014 9:27 pm IST

ഹരിപ്പാട്: ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 29ന് നടക്കുന്ന സ്‌കന്ദ ഷഷ്ഠിയുടെ ഒരുക്കങ്ങള്‍ പൂരോഗമിക്കുന്നതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി താത്ക്കാലിക ബാരിക്കേഡ് കെട്ടി. ഭക്തര്‍ക്ക് കിഴക്കേ വാതിലിലൂടെ പ്രവേശിച്ച് ദര്‍ശനശേഷം വടക്കേ വാതിലിലൂടെ വന്ന് നാലമ്പലത്തിന് പുറത്ത് വിശ്രമിക്കാം. വടക്കേ വാതിലിലൂടെയുള്ള പ്രവേശനം ഈ ദിവസം അനുവദിക്കുന്നതല്ല. ഭക്തര്‍ക്ക് സേവിക്കാനുള്ള പഞ്ചഗവ്യം ക്ഷേത്രത്തിനകത്ത് വിതരണം ചെയ്യുന്നതല്ല. നാലമ്പലത്തിന് വെളിയില്‍ ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്ത് പഞ്ചഗവ്യം ലഭിക്കുന്നതിന് സൗകര്യം ഒരുക്കും. വെള്ളനിവേദ്യ വിതരണത്തിന് മുന്‍ വര്‍ഷത്തെ കൗണ്ടറിന് പുറമേ വടക്കേ ഊട്ടുപുരയിലും കൗണ്ടര്‍ ഉണ്ടായിരിക്കും. വെള്ളനിവേദ്യം ഭക്ഷിക്കുന്ന ഇലയും മറ്റും മതില്‍കെട്ടിനുള്ളില്‍ വലിച്ചെറിയരുത്. ഇതിന് സൗകര്യപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് മാത്രം നിക്ഷേപിക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.