സിംഗപ്പൂര്‍: വനിതാ ടെന്നീസ് സീസണിന്റെ കൊടിയിറക്കം ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസിന്റെ വിജയനൃത്തത്തോടെ. റൊമാനിയയുടെ സിമോണ ഹാലെപ്പിനെ നിഷ്പ്രയാസം കീഴടക്കി സെറീന ഡബ്ല്യൂടിഎ ഫൈനല്‍സില്‍ കിരീടം ചൂടി (6-3, 6-0).തുടര്‍ച്ചയായ മൂന്നാം വട്ടമാണ് സെറീന ഇത്തരമൊരു നേട്ടംകൊയ്യുന്നത്.
ഡബിള്‍സില്‍ സു വെയ് ഹൈയും ഷു പെങ്ങും ചേര്‍ന്ന ചൈനീസ് തായ്പേയ്- ചൈനീസ് സഖ്യത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ സാനിയ മിര്‍സയും സിംബാബ്വെയുടെ കാരാ ബ്ലാക്കും ജേത്രികളായി (6-1, 6-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: