ചങ്ങനാശേരി: വാഴപ്പള്ളി കോയിപ്രം സ്കൂള്‍ ഗ്രൗണ്ടിനു സമീപത്തുള്ള ആര്‍എസ്എസ് കൊടിമരത്തിലെ കാവിപതാക കത്തിച്ചു. കൂടാതെ പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ട് എല്ലാവരും ആരംഭിക്കാന്‍ ബിജെപി ടൗണ്‍ നോര്‍ത്ത് കമ്മറ്റി പതിച്ച പോസ്റ്ററുകള്‍ കീറിക്കളയുകയും ചെയ്തു. പറാല്‍ ഗുരുമന്ദിരത്തിനു സമീപം സ്ഥാപിച്ചിരുന്ന ബിജെപിയുടെ ബോര്‍ഡ് കഴിഞ്ഞദിവസം കാണാതായി. ചങ്ങനാശേരിയില്‍ കഴിഞ്ഞ കുറേക്കാലമായി സംഘ വിവിധക്ഷേത്ര സംഘടനകളുടെ കൊടിയും കൊടിമരവും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. അക്രമികളെ കണ്ടുപിടിച്ച് നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പോലീസിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. പോലീസിന്റെ നിഷ്ക്രിയത്വമാണ് ഇങ്ങനെയുള്ള നടപടികള്‍ക്ക് സാമൂഹിക വിരുദ്ധര്‍ക്ക് പ്രേരണ നല്‍കുന്നതെന്ന് ബിജെപി ചങ്ങനാശേരി ടൗണ്‍ നോര്‍ത്ത് കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: