തൊഴില്‍ പരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍ തൊഴിലാളികളുടെ അഭിപ്രായം തേടണം: ബിഎംഎസ്

Monday 27 October 2014 9:16 am IST

കൊച്ചി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോഴും മാറ്റങ്ങള്‍ വരുത്തുമ്പോഴും തൊഴിലാളി സംഘടനകളുടെ അഭിപ്രായം തേടണമെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ ആവശ്യപ്പെട്ടു. കേരള പ്രദേശ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷനും സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ വര്‍ക്കേഴ്‌സ് എഡ്യൂക്കേഷനും സംയുക്തമായി നടത്തിയ ട്രേയ്ഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ സംസ്ഥാന നേതൃ ശിബിരം ബിഎംഎസ് എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ സമഗ്രക്ഷേമവും രാഷ്ട്രക്ഷേമവും ഒന്നുതന്നെ. തൊഴില്‍മേഖലയില്‍ തൊഴില്‍ സംരക്ഷണവും നിയമങ്ങളും പരിരക്ഷയും കര്‍ശനമായി നടപ്പാക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകളുടെ അവകാശപത്രിക സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സജി നാരായണന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശിബിരത്തില്‍ കേരളപ്രദേശ് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശിവന്‍ മഠത്തില്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍, ഡോ. എം.വി. നടേശന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ വര്‍ക്കേഴ്‌സ് എഡ്യൂക്കേഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ടി.കെ. ലിസി, എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സി. സുമേഷ്, അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്‍ശനന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു. ഫെഡറേഷന്‍ ഖജാന്‍ജി എ.ഡി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഒ.കെ. ധര്‍മ്മരാജ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.