റിയാദ്: സൗദിയില്‍ മലപ്പുറം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് റഷീദാണ്(26) മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
ബത്തയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തായിരുന്നു അപകടം. പച്ചക്കറിക്കടയിലെ ജീവനക്കാരനായ റഷീദ് ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സഞ്ചരിച്ച വാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
മൃതദേഹം ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫസീലയാണ് റഷീദിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: