രാജീവ് ഗാന്ധി വധം: നളിനിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Monday 27 October 2014 5:39 pm IST

ന്യൂദല്‍ഹി:  മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതി നളിനി, തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലിലാണ് നളിനി അടക്കം ആറു പേര്‍ തടവില്‍ കഴിയുന്നത്. നേരത്തെ വധശിക്ഷയാണ് നളിനിക്ക് വിധിച്ചതെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മാപ്പു നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇവര്‍ക്ക് അനുകൂലമായ വിധിയുണ്ടായത്. എന്നാല്‍ ഇവരെ വിട്ടയയ്ക്കണമെന്ന സര്‍ക്കാര്‍ തീരുമാനം കോടതി റദ്ദാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.