കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അക്രമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ ബീര്‍ബം ജില്ലയിലെ മക്ര ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടായ ഈ മേഖലയില്‍ ബിജെപി സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. സംഘര്‍ഷമേഖലകളില്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമത്തിനായി ശേഖരിച്ച വന്‍ ബോംബ് ശേഖരം ഒരു ഒരു ആരോഗ്യകേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്തു. പ്ലാസ്റ്റിക് ഡ്രമ്മുകളിലാണ് ബോംബുകള്‍ ശേഖരിച്ച് വച്ചിരുന്നത്. അക്രമവുമായി ബന്ധപ്പെട്ട് 10പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നവംബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: