കോട്ടയം: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ മഹിളാ ഐക്യവേദി സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു. താലൂക്കടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും ആത്മീയ ക്ലാസുകളും സംഘടിപ്പിക്കും.
മദ്യഉപഭോഗത്തിനെതിരായി ഐക്യവേദി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. എറണാകുളത്ത് പാവക്കുളം ഹിന്ദുസാംസ്കാരികകേന്ദ്രത്തില് നടന്ന യോഗത്തില്‍ പ്രസിഡന്റ് നിഷാ സോമന് അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍, സഹസംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന്, സെക്രട്ടറി എസ്. ശ്രീധരന്, സംസ്ഥാന സംയോജകന്‍ പി. വിജയന്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: