ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം രാമനാട്ടുകരയില്‍

Monday 27 October 2014 9:07 pm IST

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം സ്വാഗതസംഘ രൂപീകരണയോഗം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ് .്രശീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര (കോഴിക്കോട്): ഭാരതീയ വിദ്യാനികേതന്‍ 11 – ാം സംസ്ഥാന കലോത്സവത്തിന് രാമനാട്ടുകര നിവേദിത വിദ്യാപീഠം വേദിയാകും. 2015 ജനുവരി 9,10,11 തീയതികളില്‍ നടക്കുന്ന കലോത്സവത്തില്‍ 14 ജില്ലകളിലെ 450 വിദ്യാലയങ്ങളില്‍ നിന്നായി 5000 ല്‍ പരം കലാപ്രതിഭകള്‍ മാറ്റുരക്കും. കലോത്സവത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

രാമനാട്ടുകര വികാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ് ദീപപ്രോജ്വലനം നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ശ്രീശന്‍ മാസ്റ്റര്‍, വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ ശ്രീധരന്‍ മാസ്റ്റര്‍, സംസ്ഥാന കലാമേള പ്രമുഖ് പി.കെ സാബു, ജില്ലാ സെക്രട്ടറി കെ.വി ചന്ദ്രന്‍ മാസ്റ്റര്‍, നന്ദനന്‍ മാസ്റ്റര്‍, സുന്ദരേശനുണ്ണി, കെ.പി ശിവദാസന്‍, എന്‍.പി സോമന്‍, സി.കെ വേലായുധന്‍ മാസ്റ്റര്‍, എ.സി അശോകന്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍: സ്വാമി ചിദാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി മുകുന്ദ ചൈതന്യ, സാമൂതിരി കെ.സി ഉണ്ണിയനുജന്‍ രാജ, എം.കെ രാഘവന്‍ എംപി, പത്മഭൂഷണ്‍ ഡോ.പി.കെ വാര്യര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരന്‍, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ടി.പി രാജന്‍ മാസ്റ്റര്‍ (രക്ഷാധികാരിമാര്‍), യു. ഗോപാല്‍ മല്ലര്‍ (ഉപദേശകസമിതി ചെയര്‍മാന്‍), കെ. ചാരു(ഉപദേശകസമിതി വൈസ് ചെയര്‍മാന്‍), കെ.പി രാധാകൃഷ്ണന്‍(ഉപദേശക സമിതി വര്‍ക്കിംഗ്‌ചെയര്‍മാന്‍), ഡോ.എന്‍.ആര്‍. മധു (ഉപദേശകസമിതി കണ്‍വീനര്‍), എന്‍.പി സോമന്‍, എം. ബാലകൃഷ്ണന്‍( ഉപദേശകസമിതി ജോയിന്റ് കണ്‍വീനര്‍മാര്‍), അഡ്വ. പി.എസ് ശ്രീധരന്‍പിള്ള (സ്വാഗതസംഘം ചെയര്‍മാന്‍), കെ.പി സുധീര, ഡോ.സുമതി ഹരിദാസ്, കെ.പി ശ്രീശന്‍ മാസ്റ്റര്‍, ലെഫ് കേണല്‍ പി.കെ.പി.വി പണിക്കര്‍, ടി.ആര്‍ രാമവര്‍മ്മ, എം. മാധവന്‍ മാസ്റ്റര്‍, നന്ദനന്‍ മാസ്റ്റര്‍, കെ.പി മുസ്തഫ തങ്ങള്‍, എന്‍.സി ഹംസക്കോയ, വി.കെ ഷബീറലി, കെ.കെ സുഹറ(വൈസ്‌ചെയര്‍മാന്‍മാര്‍), സി.കെ വേലായുധന്‍ മാസ്റ്റര്‍(ജനറല്‍ കണ്‍വീനര്‍), ഗോകുല്‍ദാസ്(ജോയിന്റ് ജനറല്‍ കണ്‍വീനര്‍), എന്‍.കെ ഹരീന്ദ്രനാദ് (ട്രഷറര്‍). വിവിധ സബ്കമ്മറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.