തിരുനക്കര ശിവന്‍ കൊമ്പുമിനുക്കി സുന്ദരനായി

Monday 27 October 2014 10:51 pm IST

കോട്ടയം: തിരുനക്കര ശിവന്‍ കൊമ്പുമിനുക്കി സുന്ദരനായി. അഞ്ചുവര്‍ഷത്തിനിടെ രണ്ടാംതവണയാണ് തിരുനക്കര ശിവന്റെ കൊമ്പുമുറിച്ച് അഗ്രം മുല്ലമൊട്ടു രൂപത്തിലാക്കുന്നത്. വൈക്കം സ്വദേശി വിനയകുമാറാണ് ഗജവീരന്റെ കൊമ്പുകള്‍ മുറിച്ച് രാകി മിനുക്കിയത്. 105 സെ.മീ നീളമുള്ള വലത്തേ കൊമ്പിന്റെ 38 സെ.മീ നീളത്തില്‍ 3കിലോ 616 ഗ്രാമാണ് മുറിച്ചു നീക്കിയത്. 108 സെ.മീ നീളമുള്ള ഇടത്തേകൊമ്പിന്റെ 44 സെ.മീ നീളത്തില്‍ 5 കിലോ 26ഗ്രാം മുറിച്ചു മാറ്റി. തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠത്തിലായിരുന്നു ശിവന്റെ കൊമ്പു മുറിച്ചു നീക്കിയത്. 2004ലും 2009 ആഗസ്തിലും ഈ ഗജവീരന്റെ കൊമ്പു മുറിച്ച് മാറ്റിയിരുന്നു. ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. കെ. ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കൊമ്പുകളുടെ നീളം അളന്ന് മുറിക്കേണ്ട ഭാഗം തിട്ടപ്പെടുത്തിയത്. വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി. അനില്‍കുമാര്‍, തിരുനക്കര അസി. കമ്മീഷണര്‍ രാധികാദേവി, ക്ഷേത്രോപദേശക സമിതി ജനറല്‍ കണ്‍വീനര്‍ പി.ജെ. ഹരികുമാര്‍, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷാന്റി ടോം, പ്ലാച്ചേരി ഫോറസ്റ്റ് റേഞ്ചര്‍ സി. ശിവശങ്കരപ്പിള്ള എന്നിവരുടെ നേതൃത്തിലുള്ള വനപാലക സംഘവും സന്നിഹിതരായിരുന്നു. മുറിച്ചു മാറ്റിയ ആനക്കൊമ്പും അവശിഷ്ടങ്ങളും പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.