അടിമാലി: ആനയുടെ ചവിട്ടേറ്റ് വിനോദി സഞ്ചാരി മരിച്ചു. ഗുജ്റാത്ത് നര്‍മ്മദ സര്‍ദാര്‍ സരോവര്‍ ഡാം രാജ്പിപ്പല സ്ട്രീറ്റ് സ്വദേശി റിന്കേശിന്റെ ഭാര്യ ദീപാലി (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ അടിമാലി ഇരുട്ടുകാനത്ത് ആനസവാരി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ഫോട്ടോയെടുക്കുന്നതിനിടെ നിലത്തുവീണ ദീപാലിയുടെ ശരീരത്തില്‍ ആന ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുജ്റാത്തില്‍ നിന്നും 14 അംഗ ടൂറിസ്റ്റ് സംഘം കേരളത്തിലെത്തിയത്.
മൂന്നാറിലേക്ക് പോകുന്നവഴിയാണ് ഇരുട്ടുകാനത്തെത്തി ആന സവാരിയില്‍ പങ്കെടുത്ത്. റിന്കേശ്-ദീപാലി ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ആയുഷ്. ദീപാലിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: