കൊച്ചി: പഴകിയ ഭക്ഷണം നല്‍കിയതിനെ ചോദ്യം ചെയ്ത യുവാക്കളെ ഹോട്ടല്‍ അധികൃതര്‍ മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ പരീതിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശികളായ സച്ചിന്, ജിതിന്, ജയകൃഷ്ണന് എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.
നോര്‍ത്ത് റെയില്‍വെ സ്റ്റേഷനു സമീപമുള്ള അറേബ്യന്‍ ഫുഡ് കോര്‍ട്ട് ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് കാലാവധി കഴിഞ്ഞ ശീതളപാനിയം നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരം ഹോട്ടല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രശ്നത്തെ നിസാരവത്കരിക്കാനായിരുന്നു ശ്രമം. തുടര്‍ന്ന് വാക്കേറ്റവും ബഹളവും ഉണ്ടായി, ഇതിനിടയില്‍ ഹോട്ടല്‍ അധികൃതര്‍ യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടല്‍ അടപ്പിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
യുവാക്കള്‍ കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: