സിബിഎസ്ഇ ബാസ്‌കറ്റ് ബോള്‍: എളമക്കര ഭവന്‍സ് ജേതാക്കള്‍

Tuesday 28 October 2014 2:57 pm IST

ആലപ്പുഴ: കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടന്ന സിബിഎസ്ഇ പെണ്‍കുട്ടികളുടെ അഖില കേരള ബാസ്‌കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ എളമക്കര ഭവന്‍സ് ജേതാക്കളായി. കണ്ണൂര്‍ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെയാണു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 43-27. ലൂസേഴ്‌സ് ഫെനലില്‍ ചോയ്‌സ് തൃപ്പൂണിത്തുറ, ഇടുക്കി മുട്ടം ഷാന്താള്‍ ജ്യോതിയെ പരാജയപ്പെടുത്തി  മൂന്നാം സ്ഥാനത്തെത്തി. സ്‌കോര്‍ 46-29. മികച്ച താരമായി ഭവന്‍സ് ഇളമക്കരയിലെ റയ്മ ജോണ്‍സണെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ ആലപ്പുഴ ചിന്മയ വിദ്യാലയം ഭരണസമിതിയംഗം എം.കെ. ഭാസ്‌കരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് അസി. കമ്മിഷണര്‍ (റിട്ട.) വി.പി. ഓംകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എസ്ഡിവി ഇംഗ്ലിഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ആര്‍. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചിന്മയ വിദ്യാലയ മാനേജര്‍ പി. വെങ്കിട്ടരാമ അയ്യര്‍, ആലപ്പുഴ സഹോദയ പ്രസിഡന്റ് കെ. രാജന്‍ ജോസഫ്, ഡോ. കെ.പി. ഹെഗ്‌ഡെ, ഡോ.വി. സുരേഷ്‌കുമാര്‍, പ്രഫ. ആര്‍. ജിതേന്ദ്രവര്‍മ, ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ശ്രീകുമാരി, വൈസ് പ്രിന്‍സിപ്പല്‍ എസ്. രാജലക്ഷ്മി, എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.