നിന്നെ കുറ്റപ്പെടുത്തുന്നവരെ ഭയക്കരുത്. കുറ്റം അവരിലല്ല അവരെക്കുറിച്ച് നിന്റെ ഉള്ളിലുള്ള ഭയമാണ് കാരണം. ഭയം ഈശ്വരനു നിരക്കാത്ത പ്രവൃത്തികളില്‍ നിന്നും ജനിക്കുന്നു. കാരണം, ഏതാണോ, ധാര്‍മ്മികവും, കുറ്റമറ്റതും, അതിന് ഭയമെന്തറിയില്ല. ദിവ്യപ്രേമത്തിന്, ഏതു തിന്മയുടെ മുഖത്തുനോക്കിയും മന്ദഹസിക്കാന്‍ ഭയമില്ല. അസത്യമാകുന്ന കൊടുങ്കാറ്റിനെ വെല്ലാനുള്ള ശക്തി, സത്യത്തിനുണ്ട്. അതിന് ഭയമെന്തെന്നറിയില്ല.
അചഞ്ചലമായ വിശ്വാസം, ക്ഷണികമായ ഈ ജീവിതം സൃഷ്ടിക്കുന്ന ഭൂകമ്പത്തില്‍, ഭയമെന്തന്നറിയാതെ ഉറച്ചുനില്‍ക്കും. എന്റെ കുഞ്ഞേ! എന്റെ ഇച്ഛയ്ക്ക് വിധേയയാകാനുള്ള നിന്റെ പ്രതിജ്ഞ, എല്ലാ ഉത്കണ്ഠകളില്‍നിന്നും വിഷമതകളില്‍നിന്നും, ഭയത്തില്‍നിന്നും, നിന്നെ മോചിപ്പിക്കും. ഇന്ന് നീ ഭയങ്ങളുടെയും ചിന്തകളുടെയും മദ്ധ്യത്തില്‍ ജീവിതം നയിച്ച് ഭഗവാനെ തിരയുകയും ചെയ്യുന്നു. എനിക്കുവേണ്ടി ഉപവസിക്കാന്‍ നീ തീരുമാനിച്ചു. പക്ഷേ നിന്റെ മനസ്സ് ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ പുറകേ പൊയ്ക്കൊണ്ടിരിക്കുന്നു.
ഭക്ഷണം കഴിക്കാനുള്ള നിന്റെ ഇച്ഛ സത്യമാണെങ്കില്‍, ആഹാരത്തിനുവേണ്ടിയുള്ള നിന്റെ തിരച്ചില്‍ സഫലമാകും. മനുഷ്യസഹജമായ ഭയങ്ങളെ ത്യജിച്ച്, നിന്റെ ജീവിതം ദൈവികമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുക. ഇന്നുതന്നെ ഈ ജോലി ആരംഭിക്കൂ. നാളേയ്ക്കായി കാത്തിരിക്കാതെ, ഇന്നുതന്നെ പ്രവര്‍ത്തിക്കൂ. സ്വയം രക്ഷിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: