ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Tuesday 28 October 2014 9:09 pm IST

ചെങ്ങന്നൂര്‍: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായിരുന്ന കുറ്റൂര്‍ തെങ്ങയില്‍ ഷിബു ജോണ്‍ (46), കോടിയാട്ടുകര ഇളവന്‍പടിപ്പുരയില്‍ അഞ്ജന എസ്.നായര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ശബരിമല വില്ലേജ് റോഡിലായിരുന്നു അപകടം. റാന്നി രജിസ്ട്രാര്‍ ആഫീസിലെ ജീവനക്കാരിയായ അഞ്ജനയെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവിടാനായിപോകുമ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷാ ഇടിക്കുകയായിരുന്നു. ഷിബുവിന്റ പരുക്ക് ഗുരുതരമാണ്. ഇയാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.