തിരൂര്‍(മലപ്പുറം): സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ നടക്കും. ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സി. മമ്മൂട്ടി എംഎല്‍എ നിര്‍വഹിച്ചു.
തിരൂര്‍ ഗവ.ബോയ്സ് ഹൈസ്കൂളിലാണ് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്വാഗതസംഘം യോഗത്തില്‍ 19 ഉപസമിതികളുടെ അവലോകന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
മത്സരവേദികള്‍, താമസസ്ഥലങ്ങള്‍ തുടങ്ങി ഓരോ സമിതികളുടെയും റിപ്പോര്ട്ടി്ന്മേല് നടപ്പില്‍ വരുത്തേണ്ട ആവശ്യമായ കര്യങ്ങള്‍ പരിശോധിച്ച് നവംബര്‍ 11ന് ചേരുന്ന സ്വാഗത സംഘം യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് എംഎല്‍എ സി.മമ്മൂട്ടി അറിയിച്ചു. ആറ് വേദികളിലായി നടക്കുന്ന പരിപാടികളില്‍ 10,000 പേര് പങ്കെടുക്കും. ഒരേ സമയം 1000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണ ശാലകള്‍ വിവിധ ഇടങ്ങളില്‍ തയാറാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. രാജന് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ ഡയറക്ടര്‍ സി.കെ. മോഹനന്, ബ്ലോക്ക് വൈസ്പ്രസിഡന്റ് അഡ്വ. സഫിയ, നഗരസഭ അദ്ധ്യക്ഷ കെ. സഫിയ, വൈസ് ചെയര്മാന് പി. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സെയ്തലവി, വെട്ടം ആലിക്കോയ, ഡിവൈഎസ്പി അസൈനാര്‍, പിആര്‍ഒ ആര്. ബാബു, ഡിഡിഇ പി.കെ ജയന്തി, ഡിഇഒമാരായ സഫറുള്ള, കെ.കെ കമലം, പബ്ലിസിറ്റി കണ്‍വീനര്‍ വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: