തേങ്ങാവില ഉയര്‍ന്നുതന്നെ

Tuesday 28 October 2014 9:41 pm IST

തൊടുപുഴ : തേങ്ങയുടെ വില ഉയര്‍ന്നുതന്നെ. ഒരു കിലോ തേങ്ങയ്ക്ക് ചില്ലറ വില്‍പ്പനശാലകളില്‍ 40 മുതല്‍ 42 രൂപ വരെയാണ് വില. പാലക്കാട്ട് നിന്നും എത്തുന്ന തേങ്ങയും ഇതേ വിലയിലാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. നാട്ടിലെ തെങ്ങിന്റെ എണ്ണം കുറയുകയും ഉല്‍പ്പാദനം തഴോട്ട് വന്നതുമാണ് ഈ വില ഉയര്‍ച്ചയ്ക്ക് കാരണം. തെങ്ങുകയറ്റ തൊഴിലാളികളെ നാട്ടില്‍ എങ്ങും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒരു തെങ്ങ് കയറുന്നതിന് കൂലി 50-60 രൂപയാണ്. തെങ്ങില്‍ കയറി തേങ്ങയിടുവാന്‍ കഴിയാതെ ഉയര്‍ന്ന വില നല്‍കി മാര്‍ക്കറ്റില്‍ നിന്നും തേങ്ങ വാങ്ങുകയാണ് പലരും. പണം ഏറെ മുടക്കിയാലും ഗുണമേന്മയുള്ള തേങ്ങ ലഭിക്കുന്നില്ലെന്നുള്ളതാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.