ഈജിപ്റ്റില്‍ സംഘര്‍ഷം : 25 പേര്‍ കൊല്ലപ്പെട്ടു

Monday 10 October 2011 11:49 am IST

കെയ്റോ: ഈജിപ്റ്റിലുണ്ടായ സംഘര്‍ഷത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 14 പേര്‍ ക്രൈസ്തവരും മൂന്നു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. 200 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കെയ്‌റോയിലെ തെഹ്‌രിരിലാണ് പ്രക്ഷോഭകാരികളും സുരക്ഷാസേനയും ഏറ്റമുട്ടിയത്. കെയ്റോയിലെ ക്രൈസ്തവ പള്ളി ആക്രമണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രക്ഷോഭകര്‍ സൈനിക വാഹനത്തിനു നേരെ ബോംബെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്നു കെയ്റോയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സമീപ പ്രദേശങ്ങളിലേക്കു സംഘര്‍ഷം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് അസ്‌വാന്‍ പ്രവിശ്യയിലെ ക്രൈസ്തവ പള്ളിക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.