ജമ്മു: ജമ്മുകശ്മീര്‍ ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. നവംബര്‍ 25നാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബന്ദിപോര, കശ്മീര്‍ താഴ്വരയിലെ ഗണ്ടേര്‍ബല്‍, കാര്‍ഗില്‍, ലേ, കിഷ്ത്വാര്‍, ദോദ, റാംബന്‍ എന്നിങ്ങനെ ഏഴ് ജില്ലകളിലെ 15 മണ്ഡലങ്ങളിലാണ് ~ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്.
ആദ്യഘട്ട തെഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ അഞ്ചാണ്. സൂക്ഷ്മ പരിശോധന നവംബര്‍ ഏഴിന് അവസാനിപ്പിക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി നവംബര്‍ പത്ത്. ഡിസംബര്‍ 23ന്് വോട്ടെണ്ണല്‍. കഴിഞ്ഞ മാസം ജമ്മുകശ്മീരിലുണ്ടായ പ്രളയം കണക്കിലെടുത്താണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തുന്നത്. നവംബര്‍ 25, ഡിസംബര്‍ രണ്ട്, ഒമ്പത്, 14, 20 തിയതികളിലാണ് തെരഞ്ഞെടുപ്പ്.
ഡിസംബര്‍ രണ്ടിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നവംബര്‍ ഏഴിന്് പുറത്തിറക്കും. ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ കാലാവധി ജനുവരി 19ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: