ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാനാകുമെന്നു കരുതുന്നില്ലെന്ന് യുവരാജ് സിങ്

Wednesday 29 October 2014 5:37 pm IST

മുംബൈ: ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാനാകുമെന്നു കരുതുന്നില്ലെന്ന് യുവരാജ് സിങ്. എന്നാലും പ്രതീക്ഷ കൈവിടുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി തന്റെ സമയം മോശമാണ്. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു. ടീമില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസവും സ്വന്തം കഴിവിലും വിശ്വാസമുണ്ട്. സാഹചര്യങ്ങള്‍ മാറുമെന്നു പ്രതീക്ഷിക്കുന്നുവെന്നും 2011 ലെ ലോകകപ്പ് താരമായ യുവാരാജ് പറഞ്ഞു. വീണ്ടും ടീമില്‍ എത്തുകയാണ് ലക്ഷ്യം. ഉയര്‍ച്ച താഴ്ചകളില്ലെങ്കില്‍ ജീവിതം മുഷിഞ്ഞതായിരിക്കും. അടുത്ത ലോകകപ്പ് കൂടി കളിക്കാനായാല്‍ അതൊരു അത്ഭുതം തന്നെയാകും. സാധിച്ചില്ലെങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടു പോകും. ക്യാന്‍സറിനെ തോല്‍പ്പിച്ച് യുവരാജ് വീണ്ടും കളിക്കളത്തില്‍ ഇറങ്ങിയെങ്കിലും 2013 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഏകദിന ടീമില്‍ നിന്നും തഴയുകയായിരുന്നു. പിന്നീട് ഇതുവരെ ഒരു ഏകദിന ടീമിലും ഇടം നേടാന്‍ കഴിഞ്ഞില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.