ബാര്‍ കേസ്: ഹൈക്കോടതി വിധി നാളെ

Wednesday 29 October 2014 7:32 pm IST

കൊച്ചി: ബാര്‍ ലൈസന്‍സ് കേസില്‍ ഹൈക്കോടതി  വിധി നാളെ. സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക. നിലവാരമില്ലാത്തതിനെ തുടര്‍ന്ന് 418 ബാറുകളാണ് പൂട്ടിയത്. ശേഷിച്ച 312 ബാറുകള്‍ കൂടി പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.  തുടര്‍ന്ന് ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.