ആധാരമെഴുത്തുകാര്‍ പണിമുടക്കി

Wednesday 29 October 2014 7:38 pm IST

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരമെഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കി അതത് സബ് രജിസ്ട്രാര്‍  ആഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തി. ഓര്‍ഡിനന്‍സ് വഴി വര്‍ധിപ്പിച്ച മുദ്ര വില പിന്‍വലിക്കുക, അശാസ്ത്രീയത നിറഞ്ഞ ഭൂമിയുടെ താരിഫ് വില ഉയര്‍ത്താനുള്ള തീരുമാനം ഉപേക്ഷിക്കുക, ആധാരം എഴുത്തു തൊഴില്‍ സംരക്ഷിച്ച് ആധാരം എഴുത്തുകാര്‍ക്കായി സംവരണം ചെയ്യുക, ക്ഷേമനിധി ബോര്‍ഡിന്റെ ചുമതല സ്വതന്ത്രമാക്കുക, ആനുകൂല്യങ്ങള്‍ അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കുക, പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിനോടനുബന്ധിച്ച് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആര്‍.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.എസ്.സുരേഷ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.എന്‍.സരോജിനി, ആര്‍.അയ്യപ്പമേനോന്‍, സി.എന്‍.ഹരിശര്‍മ്മ, ബി.ജയകുമാര്‍, വി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി.പ്രകാശന്‍, എം.ആര്‍.ഹരികുമാര്‍, പി.വിജയകുമാര്‍, ബി.ഓമന, ഇ.കെ.രാജേഷ്, പി.എന്‍.ഗണേഷ്, പി.റ്റി.ദിലീപ്, കെ.ആര്‍.ഉദയകുമാര്‍, ടി.പി.റെയ്ച്ചല്‍, എ.എന്‍.മേദിനി, പി.എന്‍.സുധര്‍മ്മ, ടി.എന്‍.രാഗിണി, ടി.കെ.സുനിത, യമുന, സെമീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.