ആത്മാക്കള്‍ തമ്മില്‍ ഒരു കാരണവശാലും മനസ്സുകൊണ്ട് തമ്മില്‍ അന്യപ്പെട്ടുപോകരുത്. നാമെല്ലാവരും ഒന്നാണ് ആത്മാവില്‍ നാം ഒന്നാണ്. ആത്മാവിന്റെ ഏകബന്ധം പരമാത്മാവിലാകുന്നു എന്ന് ഉപദേശിച്ചു തന്നിട്ടുള്ളത് ഒരിക്കലും മറക്കരുത്.
അങ്ങിനെ പരമാത്മാവില്‍ ബന്ധിച്ച് പരമാനന്ദമനുഭവമാക്കാന് ആരാധനയ്ക്കൊത്തു ചേരുക. നമ്മുടെ കുറവുകള്‍ പരിഹരിക്കുവാന്‍ നാം കുടുംബപ്രാര്‍ത്ഥനയിലും ആശ്രമസന്നിധാനത്തില് നടക്കുന്ന പ്രാര്‍ത്ഥനയിലും മുടങ്ങാതെ സന്നിഹിതരാകണം.
ആരും ആരേയും ഒരിക്കലും നിന്ദിക്കരുത്. ദുഷിക്കരുത്. ദുഷിച്ച ചിന്ത വന്നാല്‍ സ്വയമേവ ദുഷിച്ചുപോകും. സൗരഭ്യമുള്ള പുഷ്പം ദുര്‍ഗന്ധമുള്ള വസ്തുവില്‍ വീണാല്‍ പിന്നെ സുഗന്ധവുമില്ല, ഒരുപയോഗമില്ല, ആരും സ്പര്‍ശിക്കപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: