കോഴിക്കോട്: കാശ്യപാശ്രമത്തിന്റെ ഈ വര്‍ഷത്തെ വിദ്യാഭൂഷണ്‍ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരനും ആദ്ധ്യാത്മിക പ്രഭാഷകനുമായ പി.ആര്. നാഥന് അര്‍ഹനായി. ചതുര്‍വേദ സംഹിതയും 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡിസംബര്‍ ഏഴിന് മണിക്ക് കാശ്യപാശ്രമത്തില്‍ ആചാര്യ എം.ആര്. രാജേഷ് അവാര്‍ഡ് സമ്മാനിക്കും. ആദ്ധ്യാത്മിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കുന്നവര്ക്കായി കാശ്യപാശ്രമം ഏര്‍പ്പെടുത്തിയതാണ് വിദ്യാഭൂഷണ്‍ പുരസ്കാരം.
അന്‍പത്തിരണ്ട് ഗ്രന്ഥങ്ങളുടെ രചയിതാവായ പി. ആര്.നാഥന് പട്ടാമ്പി കീഴായൂര്‍ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് പ്രശസ്ത ചിത്രകലാദ്ധ്യാപകനായ പ്രഭാകരമേനോന്. മാതാവ് സംഗീതാദ്ധ്യാപികയായിരുന്ന പയ്യനാട്ട് സരോജിനി അമ്മ.
ദല്‍ഹി സാഹിത്യ പരിഷത്ത് അവാര്‍ഡ്, പൊറ്റക്കാട് അവാര്‍ഡ്, പത്മനാഭസ്വാമി പുരസ്കാരം, വിവേകാനന്ദ പുരസ്കാരം, നിള അവാര്‍ഡ്, ഗായത്രി പുരസ്കാരം, സനാതന ധര്‍മ്മ പരിഷത്ത് പ്രശസ്തിപത്രം, കലാനിധി പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: