നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണം: കര്‍ഷകമോര്‍ച്ച

Wednesday 29 October 2014 9:34 pm IST

കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ നിന്നുള്ള നെല്ലുസംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം ജില്ലാ കളക്ടര്‍ക്ക് കൊടുത്ത നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസംവരെ നെല്ല് സംഭരിച്ചിരുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരണം നിര്‍ത്തിയതായി കര്‍ഷകരെ അറിയിച്ചു. കൊയ്ത്തുയന്ത്രങ്ങള്‍ സമയത്ത് ലഭിക്കാതെ വരികയും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരോട് യാതൊരു കാരണവുമില്ലാതെ സംഭരണം നിര്‍ത്തിയതായി അറിയിച്ചതോടെ അങ്കലാപ്പിലാണ്. കൊയ്ത്ത് ശേഖരിച്ചിരിക്കുന്ന നെല്ല് മഴ നനഞ്ഞ് കിളിര്‍ക്കുമോ എന്നതാണ് ആശങ്ക. മഴ കാരണം വേണ്ടത്ര ഉണങ്ങാതെ സൂക്ഷിക്കുന്ന നെല്ലിന്റെ ഗുണനിലവാരം നഷ്ടപ്പെടുമ്പോള്‍ കുറഞ്ഞവിലയ്ക്ക് നെല്ല് സംഭരിക്കുക എന്ന കച്ചവട തന്ത്രമാണോ സിവില്‍ സപ്ലൈസ് അധികൃതരും മില്ലുടമകളും ചേര്‍ന്ന് നടപ്പാക്കുന്നതെന്ന് സംശയിക്കുന്നതായി ജയപ്രകാശ് പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ഭരണകൂടം അടിയന്ത നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ജയപ്രകാശ് വാകത്താനം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.