ഞാന്‍ യുവമോര്‍ച്ചക്കാരനല്ല എങ്കിലും...

Wednesday 29 October 2014 10:16 pm IST

പ്രിയ യുവമോര്‍ച്ച സുഹൃത്തുക്കളേ, കോഴിക്കോട്ടെ അനാശാസ്യ പ്രവര്‍ത്തനം നടന്നിരുന്ന കഫേയില്‍ നിങ്ങള്‍  കാണിച്ചത് അല്‍പം അവിവേകം ആയിരുന്നുവെങ്കില്‍ കൂടി നമ്മുടെ സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചരീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. ഞാനൊരു യുവമോര്‍ച്ച പ്രവര്‍ത്തകനോ അനുഭാവിയോ അല്ല. എന്നാല്‍ നമ്മുടെയൊക്കെ പെങ്ങന്മാരേയും അമ്മമാരെയും വില്‍പനച്ചരക്കാക്കി ഉയര്‍ത്തികാട്ടി,  തെരുവില്‍ ഇണ ചേരാനൊരുങ്ങുന്ന സാമൂഹിക ദ്രോഹികള്‍ക്കെതിരെ പ്രതികരിക്കുക. സാംസ്‌കാരിക കേരളത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കാന്‍ എന്നെപ്പോലുള്ളവര്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. സിയാദ് ചുംബനവിവാദം പലരും മുതലെടുക്കുകയാണ് എന്ന് തോന്നുന്നു. യേശുദാസ് ജീന്‍സിനെതിരെ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ മറൈന്‍ െ്രെഡവില്‍ ചുംബിക്കാന്‍ റെഡി ആയി നില്‍ക്കുന്നു. ഇവര്‍ക്കൊക്കെ അന്നെന്തുകൊണ്ട് മറൈന്‍ ഡ്രൈവില്‍ സ്ത്രീകളുടെ ഒരു ജീന്‍സ് കൂട്ടായ്മ സംഘടിപ്പിക്കാന്‍ തോന്നിയില്ല? ഈയിടെ നടന്ന ഒരു സദാചാരക്കൊലയില്‍ അധികമാരും ഇതുപോലെ പ്രതികരിച്ചു കണ്ടില്ല? എന്തുകൊണ്ട് അന്ന് മറൈന്‍ െ്രെഡവില്‍ ചില രഹസ്യസമാഗമങ്ങള്‍ പ്രതിഷേധ സൂചകമായി സംഘടിപ്പിച്ചില്ല? നടി ഹിമാശങ്കര്‍ ഒരു ചെറുപ്പക്കാരനുമായി പാതിരാത്രി ബൈക്കില്‍ പോയപ്പോള്‍ പോലീസ് പിടിച്ചു സദാചാര ചോദ്യങ്ങള്‍ ചോദിച്ചു അവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയത് വിവാദമായപ്പോള്‍ എന്തുകൊണ്ട് പാതിരാത്രി ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചുള്ള ഒരു പ്രതിഷേധ ബൈക്ക് റാലി ആരും പ്ലാന്‍ ചെയ്തില്ല ?  ഇങ്ങനെയൊക്കെക്കൂടി ചിന്തിച്ചപ്പോള്‍ ഈ ചുംബനവിവാദം മുതലെടുക്കാന്‍ ബോധപൂര്‍വ്വമായി പലരും ശ്രമിക്കുന്നു എന്ന് കരുതാനേ പറ്റുന്നുള്ളൂ. മണി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.