ന്യൂദല്‍ഹി: വിശ്വകര്‍മ്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാര സമിതിയില്‍ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ഡോ.ജിതേന്ദ്രസിങ് വിശ്വകര്മ്മഐക്യവേദി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
വിശ്വകര്‍മ്മജര്‍ നേരിടുന്ന അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കാനെത്തിയ വിശാല വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന നേതാക്കള്‍ക്കാണ് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയത്.
വിശ്വകര്‍മ്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുക, ആര്‍ട്ടിസാന്‍സ് വകുപ്പ് മന്ത്രാലയം രൂപീകരിക്കുക, തൊഴില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിശ്വകര്‍മ്മജര്‍ക്ക് പ്രത്യേക തൊഴില്‍ പാക്കേജ് പ്രഖ്യാപിക്കുക, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ആറന്മുളയില് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഐക്യവേദി കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചു.
വിശാലവിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന ചെയര്മാന് അഡ്വ.കെ സുരേഷ്ബാബു, ജനറല്‍ സെക്രട്ടറി റ്റി.കെ സോമശേഖരന്‍, ഓര്‍ഗനൈസര്‍ അഡ്വ.പി രഘുനാഥന്, ഓര്‍ഗനൈസര്‍ പി.എസ് ചന്ദ്രന് ഗുരുവായൂര്‍, ആലുവ വിശ്വബ്രഹ്മ വൈദിക വിദ്യാപീഠം പരമാചാര്യന് ആചാര്യ ദിവാകര വാദ്ധ്യാര്, പി.പത്മകുമാര്‍ എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: