പെട്രോള്‍, ഡീസല്‍ വില 2.50 രൂപ കുറച്ചേക്കും

Thursday 30 October 2014 11:25 am IST

ന്യൂദല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില 2.50 രൂപ കുറച്ചേക്കും. വില കുറയുന്നതോടെ രാജ്യത്തെ പെട്രോള്‍ വില 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 82.60 ഡോളറായി താഴ്ന്നതാണ് ആഭ്യന്തര വിപണിയില്‍ വിലകുറയ്ക്കുന്നതിന് സാധ്യത തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്നു എണ്ണ വില. ഇതാണ് ഇപ്പോള്‍ താഴ്ന്ന നിലയില്‍ എത്തി നില്‍ക്കുന്നത്. ഇന്ന് നടക്കുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ പെട്രോള്‍,ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. കഴിഞ്ഞ 18നാണ് ഡീസലിന്റെ വില നിയന്ത്രണം നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.