മുംബൈ: മുംബൈ-അമരാവതി എക്സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുംബൈയില്‍ നിന്ന് 55 കി ലോമീറ്റര്‍ അകലെ കല്യാണ്‍ റയില്‍വേ സ്റ്റേഷനില്‍ ഇന്നു വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു അപകടം.
കല്യാണ്‍ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് തീവണ്ടി വരുന്നതിനിടെയാണ് അപകടം. തീവണ്ടിയുടെ എഞ്ചിനും സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ടുമെന്റിലെ ഒരു ബോഗിയുമാണ് പാളം തെറ്റിയത്.
അപകടത്തെ തുടര്‍ന്ന് നാഷിക് ഇഗ്താപുരി കല്യാണ്‍ പാതയിലൂടെയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: