കൊച്ചി: സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലും തെലുങ്കിലും, തമിഴിലും സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറാവുന്നു. ഹിന്ദിയിലും കന്നഡയിലും മെഗാ വിജയങ്ങള്‍ കൊയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കു മുഴുവനായി ബിഗ് ബോസ് എത്തുന്നത്. ഹിന്ദിയില്‍ എട്ടാം സീസണില്‍ പ്രക്ഷേപണം ചെയ്യുന്ന ബിഗ് ബോസിന്റെ ഹോസ്റ്റ് പ്രമുഖ താരം സല്മാന് ഖാനാണ്. കന്നഡയില്‍ സുദീപാണ് ഹോസ്റ്റ്.
ദേശീയ, പ്രാദേശിക ചാനലുകളില്‍ ഓരോ സീസണിലും ഈ ഷോ മികച്ച മുന്നേറ്റമാണ് നടത്തിയതെന്ന് എന്‍ഡമോള്‍ ഇന്ത്യയുടെ ടെലിവിഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഭിഷേക് റേഗി പറഞ്ഞു. ഇതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ദക്ഷിണേന്ത്യയിലെ പരമാവധി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നതിനായി മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ബിഗ് ബോസ് ബംഗളയുടെ രണ്ടാം ഇന്നിംഗ്സും അവതരിപ്പിക്കുന്നതെന്ന് അഭിഷേക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: