തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ കോണ്‍ഗ്രസ് തെളിഞ്ഞും മുഖ്യമന്ത്രി ഒളിഞ്ഞും നടത്തുന്ന നീക്കത്തിനു പിന്നില്‍ ഭയം മാത്രം. വഴിവിട്ട കാര്യങ്ങള്‍ക്ക് തുല്യം ചാര്‍ത്താന്‍ ഇനി ഗവര്‍ണ്ണറെ കിട്ടിെല്ലന്നതുതന്നെ കാരണം.
വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസ് പരസ്യമായി ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തന്റെ എതിര്‍പ്പ് വെളിവാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചില നീക്കങ്ങള്‍ ഗവര്‍ണര്‍ പദവിയെ അവഹേളിക്കുന്നതരത്തില്‍ പോലുമായിരുന്നു.
അര്‍ഹതയില്ലാത്തയാളെ വൈസ് ചാന്സലറാക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തത് ഗവര്‍ണര്‍മാരുടെ വിലകൂടി ഇടിച്ചു. തനി കോണ്ഗ്രസുകാരനായിരുന്നിട്ടുകൂടി ഗവര്‍ണര്‍ ഭരദ്വാജിന് സര്‍ക്കാരിന്റെ നടപടിയില്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വന്നു. ബിജെപി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ താളത്തിനൊത്ത് തുള്ളുകയില്ലങ്കില് കുഴയുമെന്നത് ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായി അറിയാം.
ഗവര്‍ണറായി പി.സദാശിവം വരുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നോക്കിയതും അതിനാലാണ്. കുറ്റാരോപണമൊന്നും ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അധികയോഗ്യതയാണ് കുറവായി പറഞ്ഞത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന ആള് ഗവര്‍ണര്‍ ആകുന്നത് ശരിയല്ലെന്നായിരുന്നു വ്യാഖ്യാനം.
നിയമജ്ഞനും നിഷ്പക്ഷനെന്നും പേരെടുത്ത സദാശിവം കേരളത്തിലെ സര്‍വകലാശാലകളുടെ പരിതാപകരമായ അവസ്ഥകണ്ടാണ് ഇടപെട്ടത്. ചാന്‍സലര്‍ എന്നനിലയില്‍ അതിനുള്ള നിയമപരമായ അവകാശമുണ്ടെന്ന് അറിഞ്ഞു തന്നെയായിരുന്നു അത്.
ഏറെക്കുറെ കേരള സമൂഹം ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുകയായിരുന്നു. ഗവര്‍ണര്‍ സ്വീകരിച്ച നടപടി ഉചിതമായെന്നാണ് പ്രതിപക്ഷനേതാവ് വിഎസ്. അച്ചുതാനന്ദന് പരസ്യമായി പറഞ്ഞത്.
ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചാന്‍സലേഴ്സ് കൗണ്‍സില്‍ എന്ന സംവിധാനത്തിനും നിയമസാധുതയില്ലന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുകൂടിയായ ഗവര്‍ണറെ ബോധ്യപ്പെടുത്താനും കെപിസിസി വക്താവ് എം.എം.ഹസന് ശ്രമിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദവി എന്തെന്ന് ബോധ്യപ്പെട്ടത് ടിഎന്‍ ശേഷന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായപ്പോളാണ്. തുടക്കത്തിന് കേന്ദ്ര സര്‍ക്കാറിന് ശേഷനുമായി കൊമ്പുകോര്‍ക്കേണ്ടി വന്നെങ്കിലും ശേഷന്റെ വഴിയേസര്ക്കാറിന് പോകേണ്ടിവന്നു. ഗവര്‍ണര്‍ പദവിയുടെ വിലയെന്തെന്നു പി സദാശിവം കാട്ടിത്തരുമോ എന്ന ഭയത്തിലാണ് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും കോണ്‍ഗ്രസും
പ്രതികരിക്കാൻ ഇവിടെ എഴുതുക: