അണ്ടര്‍ 19 വനിതകളുടെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കേരളത്തില്‍

Thursday 30 October 2014 10:19 pm IST

കൊച്ചി: അണ്ടര്‍ 19 വനിതകളുടെ അഖിലേന്ത്യാ സൂപ്പര്‍ ലീഗ് കം നോക്കൗട്ട് ക്രിക്കറ്റ് മത്സരങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ നടക്കും. 14 വരെ നടക്കുന്ന മത്സരങ്ങള്‍ കൊച്ചി, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് നടക്കുക. ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, മുംബൈ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളടങ്ങിയ ഗ്രൂപ്പ് എ മത്സരങ്ങള്‍ കൊച്ചിയിലും, ദല്‍ഹി, ഹൈദരാബാദ്, ബംഗാള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളടങ്ങിയ ഗ്രൂപ്പ് ബി മത്സരങ്ങള്‍ മലപ്പുറത്തും പാലക്കാടുമാണ് നടക്കുക. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൊച്ചിയിലാണ്. 14നാണ് ഫൈനല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.