കഞ്ചാവ് കേസ്: വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

Thursday 30 October 2014 10:24 pm IST

അടിമാലി : 2011ല്‍ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അടിമാലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പളനിയില്‍ പിടിയിലായി. മറയൂര്‍ വില്ലേജില്‍ നാച്ചിവയല്‍ കുടിലിപ്പറമ്പില്‍ ജോസഫിന്റെ മകന്‍ ബാബുവാണ് പിടിയിലായത്. പ്രതി 3 വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പുരയിടത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസിലാണ് 3 വര്‍ഷം മുമ്പ് ഇയാള്‍ ഒളിവില്‍ പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.