അയ്യപ്പ മഹാസംഗമത്തിന് രണ്ടു നാള്‍; സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും

Thursday 30 October 2014 10:38 pm IST

കൊല്ലം: അഞ്ചാമത് അയ്യപ്പമഹാസംഗമം പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ രണ്ടിന് നടക്കുമെന്ന് ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍സെക്രട്ടറി സ്വാമി അയ്യപ്പദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ശബരിമല മേല്‍ശാന്തിയും പുതിയകാവ് ഭഗവതി ക്ഷേത്രം മേല്‍ശാന്തിയുമായ ഇടമനഇല്ലത്ത് എന്‍.ബാലമുരളി ഭദ്രദീപം കൊളുത്തും. സമാജം സംസ്ഥാന അധ്യക്ഷന്‍ കെ.ജി.ജയന്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം സിനിമാതാരം സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്വാമി അയ്യപ്പദാസ് അവതരിപ്പിക്കും. ദേശീയ ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ, അമ്പലപ്പുഴ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുണ്യശ്ലോകന്മാരെ ചടങ്ങില്‍ ആദരിക്കുന്നു. തന്ത്രിമുഖ്യന്മാര്‍ അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ട സംഘഗുരുസ്വാമിമാര്‍, തിരുവാഭരണപേടക വാഹകര്‍, പന്തളം കൊട്ടാരം പ്രതിനിധി, പറകൊട്ടിപ്പാടുന്നവര്‍, കൊച്ചുകടുത്ത സ്വാമിമാരുടെ പിന്‍തലമുറക്കാര്‍ തുടങ്ങിയവരോടൊപ്പം സമീപസ്ഥരായ ഗുരുസ്വാമിമാരും ആദരിക്കപ്പെടും. സ്വാഗതസംഘാധ്യക്ഷന്‍ കെ.പി.രാമചന്ദ്രന്‍നായര്‍ പൊന്നാട ചാര്‍ത്തും. എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി.ജയദേവന്‍, കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡി ഡോ.കെ.എ.രതീഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് ശാന്താനന്ദമഠത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ അയ്യപ്പധര്‍മ്മത്തെക്കുറിച്ച് പ്രഭാഷണം നടത്തും. ദേശീയസംഘടനാ കാര്യദര്‍ശി വി.കെ.വിശ്വനാഥന്‍, സംസ്ഥാന ജോയിന്റ് ജനറല്‍സെക്രട്ടറി എം.കെ.അരവിന്ദാക്ഷന്‍ എന്നിവര്‍ അയ്യപ്പയോഗങ്ങളെക്കുറിച്ചും സേവാകേന്ദ്രങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തും. ശബരിമല അയ്യപ്പസേവാസമാജം അന്തര്‍സംസ്ഥാനസമ്മേളനം വൈകിട്ട് മൂന്നുമുതല്‍ നടക്കും. ദേശീയ ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കുന്ന ദേശീയ സമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ഈറോഡ് എന്‍.രാജന്‍, ഉപാധ്യക്ഷന്‍ സുദര്‍ശന്‍ റെഡ്ഡി, സെക്രട്ടറി ജയപ്രകാശ്, ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ലക്ഷ്മിനാരായണന്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ.ജി.ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും. വൈകിട്ട് നാലിന് ചേരുന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ വി.മുരളീധരന്‍ നന്ദി പറയും. പത്രസമ്മേളനത്തില്‍ കെ.പി.രാമചന്ദ്രന്‍നായര്‍, മീനാട് ഉണ്ണി, ജി.ശ്രീകേഷ് പൈ, എ.ജി.ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.