കാന്‍സാസ്: അമേരിക്കയിലെ കാന്‍സാസില്‍ യാത്ര വിമാനം തകര്‍ന്ന് നാലു മരണം. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കെട്ടിടത്തില്‍ ഇടിച്ച് തകരുകയുമായിരുന്നു. .കെട്ടിടത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരുഭാഗവും വിമാനവും തകര്‍ന്നു വിമാനത്തിന്റെ പൈലറ്റും മരിച്ചതായി കരുതുന്നു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: