പേയ്‌മെന്റ് സീറ്റ് വിവാദം:അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചു

Friday 31 October 2014 12:29 pm IST

തിരുവനന്തപുരം: സിപിഐയുടെ പേയ്‌മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ലോകായുക്ത കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ.ജി ഹരികുമാറിനെയാണ് അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. രണ്ടാഴ്ചക്കകം അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്.കേസിലെ നിയമവശങ്ങളില്‍ കോടതിയെ സഹായിക്കാനാണിത്. സീറ്റ് വിവാദം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സിപിഐ ഓഫീസില്‍ നിന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയും ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് കൊണ്ടാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സിപിഐയുടെ പേമെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി അച്ചടക്കനടപടിക്കു പിന്നാലെയാണ് ലോകായുക്തയുടെ അന്വേഷണം. തിരുവനന്തപുരം ഇടവിളാകം ഷംസാദിന്റെ ഹര്‍ജിയിലാണ് പേമെന്റ് സീറ്റ് അന്വേഷിക്കാന്‍ ലോകായുക്ത  ഉത്തരവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.