മട്ടന്നൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ വെറുതെ വിട്ടു

Friday 31 October 2014 4:10 pm IST

കൊച്ചി: മട്ടന്നൂര്‍ പെണ്‍വാണിഭ കേസിലെ  ആറുപ്രതികളെയും കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി. മുവാറ്റുപുഴ എടത്തട്ടില്‍ സോജ ജെയിംസ്, ഭര്‍ത്താവ് ജെയിംസ്, പച്ചാളം പൊറ്റക്കുഴി ദീപക്, ചന്തിരൂര്‍ ഇരവത്ത് വീട്ടില്‍ സിറാജ്, പാലാരിവട്ടം തെരീപ്പറമ്പില്‍ ബിജു, വാഴക്കാല കഴിത്തേലില്‍ അസ്ഹര്‍ എന്നിവരെയാണ് വെറുതേ വിട്ടത്. മട്ടന്നൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇടപ്പള്ളിയിലെ ഒരുവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.2009 ജൂലൈയിലാണ് സംഭവം.വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.