ഭിക്ഷാടനത്തിനിടെ മോഷണം; നാടോടി സ്ത്രീകള്‍ പിടിയില്‍

Friday 31 October 2014 6:24 pm IST

അമ്പലപ്പുഴ: ഭിക്ഷാടനത്തിനെത്തി വീട്ടിനുള്ളില്‍ കടന്ന് മോഷണം നടത്തിയ രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മധുര റെയില്‍വേ പുറമ്പോക്ക് കോളനിയിലെ താമസക്കാരായ മണികണ്ഠന്റെ ഭാര്യ പൊന്നിട്ട (20), സ്വാമിദുരൈയുടെ പതിനാല് വയസുകാരിയായ മകള്‍ എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറിയത്. പുറക്കാട് പഞ്ചായത്ത് രാജി ഭവനില്‍ സിനേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സിനേഷിന്റെ ഭാര്യ ജിജി മാത്രം വീട്ടിലുണ്ടായിരുന്ന സമയം തുറന്ന് കിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ വള, പണമടങ്ങിയ ബാഗ് എന്നിവ കൈക്കലാക്കിയതിന് ശേഷം വീട്ടുപകരങ്ങളും അപഹരിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ശബ്ദം കേട്ട് ജിജി മുറിയിലെത്തിയപ്പോഴേക്കും നാടോടികള്‍ ഓടി. നാട്ടുകാര്‍ പിന്‍തുടര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറിയത്. ഇവരില്‍ നിന്നും മോഷണ വസ്തുക്കള്‍ കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.