മദ്യപസംഘം അദ്ധ്യാപകന്റെ കാല് തല്ലിയൊടിച്ചു

Friday 31 October 2014 6:33 pm IST

കായംകുളം: സ്‌ക്കൂട്ടറില്‍ പോയ അദ്ധ്യാപകനെ മദ്യപസംഘം സ്‌ക്കൂട്ടറില്‍ നിന്ന് തള്ളി താഴെയിട്ടശേഷം കാല് തല്ലിയൊടിച്ചു. കൃഷ്ണപുരം എസ്ആര്‍വിഎം എല്‍പിഎസ് അദ്ധ്യാപകനും കെഎടിഎഫ് ജില്ലാ സെക്രട്ടറിയുമായ മഠത്തില്‍ മുഹമ്മദിനെയാണ് മദ്യപസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 4.30ന് കല്ലുംമൂട് ജങ്ഷന് സമീപമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ ഓടിച്ചു വരുമ്പോള്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് മുഹമ്മദ് പറഞ്ഞു. അക്രമത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൃഷ്ണപുരം സ്വദേശികളായ ബിജു, ബിജുകുമാര്‍ എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അദ്ധ്യാപകനെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.