തിരുവനന്തപുരം:കവി വിഷ്ണു നാരായണന് നമ്പൂതിരി ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് അര്‍ഹനായി.ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, വള്ളത്തോള്‍ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന് പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങിയവ വിഷ്ണു നാരായണന് നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: